വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന്; ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ പഠനം തുടരാന്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രം

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം ഇന്ത്യന്‍ യൂണിവഴ്സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.