
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി; മൃതദേഹം മാറി സംസ്‌കരിച്ചതായി സംശയം; മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയത് ഗുരുതര പിഴവ്; സംഭവം നടന്നത് യുവമേയറുടെ മൂക്കിന് താഴെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കൊവിഡ് രോഗിയുടെ കാണില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്.
മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി കുടുംബം പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മാറി സംസ്‌കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു.
മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയ പിഴവാണ് എന്നാണ് മനസ്സിലാക്കുന്നത്.
മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജ് പൊലീസില്‍ പ്രസാദിന്റ ബന്ധുക്കള്‍ പരാതി നല്‍കി.
Third Eye News Live
0