video
play-sharp-fill

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ നിയന്ത്രണം ; പുതിയ ഉത്തരവുമായി ആരോഗ്യ വകുപ്പ്  ; രാത്രി 9.30ന് മുമ്പ് ഹോസ്റ്റലിൽ കയറണം  ; ഉത്തരവ് ഇരുകൂട്ടർക്കും ബാധകം

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ നിയന്ത്രണം ; പുതിയ ഉത്തരവുമായി ആരോഗ്യ വകുപ്പ് ; രാത്രി 9.30ന് മുമ്പ് ഹോസ്റ്റലിൽ കയറണം ; ഉത്തരവ് ഇരുകൂട്ടർക്കും ബാധകം

Spread the love

കോഴിക്കോട്: മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉത്തരവ് ഒരുപോലെ ബാധകമാണ്.

പഠന ആവശ്യത്തിനായി വൈകുന്ന രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾ സുരക്ഷാ ജീവനക്കാരനെ ഐ.ഡി.കാർഡ് കാണിച്ച് രജിസ്റ്ററിൽ സമയം രേഖപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാം. ഒന്നാം വർഷ വിദ്യാർഥികൾക്ക് രാത്രി ഒൻപതരയ്ക്ക് ശേഷം രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമാണ് പ്രവേശനം.