കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്ത് രണ്ടു തവണ തീ പിടുത്തം;  പടർന്നത് മൂന്ന് ഏക്കറോളം വരുന്ന മൈതാനത്തെ പുൽപ്പടർപ്പിനും, കുറ്റിക്കാടിനും; ചെറുവൃക്ഷങ്ങൾ കത്തിനശിച്ചു

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്ത് രണ്ടു തവണ തീ പിടുത്തം; പടർന്നത് മൂന്ന് ഏക്കറോളം വരുന്ന മൈതാനത്തെ പുൽപ്പടർപ്പിനും, കുറ്റിക്കാടിനും; ചെറുവൃക്ഷങ്ങൾ കത്തിനശിച്ചു

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്ത് രണ്ടു തവണ തീ പിടുത്തമുണ്ടായി.

രാവിലെ 11.30 ഓടെയും, വൈകിട്ട് 4.30 ഓടെയുമായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ ഈ തുറസായ ഭൂമിയുടെ ഏകദേശം മൂന്ന് ഏക്കറോളം വരുന്ന മൈതാനത്താണ് അഗ്നിബാധയുണ്ടായത്.

ഇവിടം കളിസ്ഥലമായും, ഒരു ഭാഗത്ത് കപ്പയടക്കമുള്ള കൃഷികളും നടത്തിയിരുന്നു.
ചുറ്റു മതിലില്ലാത്ത മൈതാനത്തിൻ്റെ ഒരു ഭാഗത്തുള്ള പുൽപ്പടർപ്പിനും, കുറ്റിക്കാടിനുമാണ് തീ പടർന്നത്.

രാവിലെ തീ കെടുത്തിയ ശേഷം അഗ്നി രക്ഷാ സേന ഉദ്യാഗസ്ഥർ മടങ്ങിയിരുന്നു. ഇതിന് ശേഷം അണയാതെ കിടന്ന കനലിൽ നിന്നാകും വീണ്ടും വൈകുന്നേരം തീ പടർന്നത് എന്ന് കരുതുന്നു.

കടുത്ത വേനലിൽ ഉണങ്ങിയ പുല്ലിനു തീ പിടിച്ച് പുകയടക്കം പരിസരമാകെ പടർന്നത് പ്രദേശവാസികളിലും, യാത്രക്കാരിലും പരിഭ്രാന്തി പരത്തി.
ചെറുവൃക്ഷങ്ങളും കത്തിനശിച്ചു.

തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
കോട്ടയത്തുനിന്നും അഗ്നിശമന സേന എത്തി രണ്ടു തവണയും, രണ്ടു മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.