മീഡിയവണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കോടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു ; കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്

മീഡിയവണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കോടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു ; കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്

സ്വന്തം ലേഖിക

കോഴിക്കോട്: മീഡിയവണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കോടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗിക ചുവയോടുള്ള അധിക്ഷേപം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മീഡിയ വണ്ണിനെതിരെ തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മൃതി പരുത്തിക്കാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചാരണങ്ങളാണ് നടന്നത്. ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐപിസി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐപിസി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് ഇന്നലെ സ്മൃതി പരുത്തിക്കാടിന്റെ മൊഴി രേഖപ്പെടുത്തി.