play-sharp-fill
നാളത്തെ ഹർത്താൽ മാറ്റി വെച്ചതായി മീഡിയ വണ്ണിന്റെ  പേരിൽ വ്യാജ പ്രചാരണം ;  ഹർത്താലിൽ മാറ്റമില്ലെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ

നാളത്തെ ഹർത്താൽ മാറ്റി വെച്ചതായി മീഡിയ വണ്ണിന്റെ പേരിൽ വ്യാജ പ്രചാരണം ; ഹർത്താലിൽ മാറ്റമില്ലെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ

കൊച്ചി :പോപ്പുലർ ഫ്രണ്ട് നാളെ നടത്താനിരുന്ന ഹർത്താൽ മാറ്റി വെച്ചതായി മീഡിയ വണ്ണിന്റെ പേരിൽ വ്യാജ പ്രചാരണം .വാർത്ത വ്യജമാണെന്നും ഹർത്താലിൽ മാറ്റമില്ലെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറിയിച്ചു .

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാസിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപുലർ ഫ്രണ്ടിനെ തകർക്കാനാവില്ല.

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി വി.പി നാസറുദീൻ, സംസ്ഥാന പ്രസിഡൻ്റ് സി.പി മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പി കോയ തുടങ്ങി 14 നേതാക്കൾ കസ്റ്റഡിയിലാണ്.