മാധ്യമ മേഖലയിലെ തൊഴിൽ പിഡനം അവസാനിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ

മാധ്യമ മേഖലയിലെ തൊഴിൽ പിഡനം അവസാനിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവീഡ്‌–-19 വൈറസ്‌ വ്യാപനത്തിൻെറ പേരിൽ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശബളം നൽകാത്ത ചില പത്ര–-ദൃശ്യ മാനേജ്‌മെൻറുകളുടെ നടപടി അംഗകരിക്കാനാവില്ലെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്യൂജെ) .

കോവീഡ്‌ വൈറസിനെതിരായി നാടാകെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ജനങ്ങളിൽ എത്തിക്കുന്നതിന്‌ മാധ്യമ പ്രവർത്തകരും ജീവൻമരണ പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായുണ്ടായ വൈറസ്‌ ബാധ മനുഷ്യജീവിതത്തിൻെറ സമസ്‌ത മേഖലകളെയും ബാധിച്ചിരിക്കയാണെന്ന്‌ എല്ലാവർക്കും അറിവുള്ളതാണ്‌. മാധ്യമ മേഖല ഇതിൽ നിന്നും വ്യത്യസ്‌ഥമല്ലഎന്നതും വസ്‌തുതയാണ്‌.

എന്നാൽ ഇതിൻെറ പേരിൽ ഒരു മേഖലയിലും ശബളം നൽകാതിരിക്കുകയോ വെട്ടികുറക്കുകയാ ചെയ്‌തതായി അറിവില്ല. പകരം ചെറുകിട വ്യവസായ സ്‌ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലയിലുളളവർക്കും സാമ്പത്തിക സഹായം അതാത്‌ സ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്‌.

എന്നാൽ ഇത്തരം കാര്യങ്ങളിൽ മാതൃകപരമായി പ്രവർത്തിക്കേണ്ട മാധ്യമ സ്‌ഥാപനങ്ങൾ തികച്ചും നിരുത്തരവാദപരമായ സമീപനമാണ്‌ എടുത്തത്‌.

സ്വന്തം സ്‌ഥാപനത്തിൻെറ പേരും പ്രശസ്‌തിയും ഉയരാനും ഉയർത്താനും വേണ്ടി രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിന്‌ പകരം അർഹതപ്പെട്ട ശമ്പളം പോലും നിഷേധിക്കുകയാണ്‌ ചില മാനേജ്‌മെൻുകൾ ചെയ്‌തിരിക്കുന്നത്‌.

മാർച്ച്‌ മാസത്തെ ശമ്പളം ഇതുവരെ തീരെ നൽകാത്ത മാനേജ്‌മെന്റുകളുണ്ട്‌. ചില തുച്‌ഛമായ തുക മാത്രമെ നൽകിയിട്ടുള്ളൂ. കോവീഡ്‌ വൈറസ്‌ ബാധ്യതമൂലം വരുമാനം കുറഞ്ഞതാണ്‌ ശമ്പളം നൽകാത്തതിന്‌ കാരണമെന്ന ചില മാനേജ്‌മെൻറുകളുടെ വാദം അംഗീകരിക്കാൻ കഴിയില്ല.

കോവീഡ്‌ വരുന്നതിന്‌ മുമ്പുള്ള മാസങ്ങളിലെ ശമ്പളം പോലും നൽകാത്തവർ ഇപ്പോൾ കോവീഡിനെ മറയാക്കി ജീവനക്കാരെ വഞ്ചിക്കുകയാണ്‌. പ്രതിസന്ധിയുണ്ടാവുമ്പോൾ നേരിടുന്നതിന്‌ മറുവഴി കണ്ടെത്തേണ്ടത്‌ മാനേജ്‌മെൻറുകളുടെ ഉത്തരവാദിത്തമാണ്‌.

അതിൻെറ ഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെകടൊനുള്ള ശ്രമം ബാലിശമാണ്‌.
കോവീഡ്‌–-19ൻെറ വ്യാപനം തടയുന്നതിൻെറ ഭാഗമായി ലോക്ക്‌ഡൗൺ രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നിരിക്കയാണ്‌.

രോഗത്തിൻെറ ഗൗരവവും സുരക്ഷയും കണക്കിലെടുത്ത്‌ മാധ്യമ സ്‌ഥാപനങ്ങളിലും വർക്ക്‌ അറ്റ്‌ ഹോം നടപ്പിലാക്കിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വർക്ക്‌അറ്റ്‌ ഹോം വേണ്ടെന്നും എല്ലാവരും ജോലിക്ക്‌ ഹാജരാവണമെന്നും ചില പത്ര–-ദൃശ്യ മാധ്യമ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടതായി യൂണിയന്‌ പരാതി ലഭിച്ചിട്ടുണ്ട്‌.

മാധ്യമപ്രവർത്തകരുടെ സുരക്ഷയെ പൊലും കണക്കാതെയുള്ള മാനേജ്‌മെൻറുകളുടെ ഈ നടപടി തിരുത്തണം.
പത്ര–-ദൃശ്യ മാധ്യമ രംഗത്തെ ചില മാനേജ്‌മെൻുകൾ നടത്തുന്ന ഇത്തരം ജനാധിപത്യ–- തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ മുഖ്യമന്ത്രി തൊഴിൽമന്ത്രി എന്നിവർക്ക്‌ പരാതി നൽകും.

മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും നൽകാനുളള ശമ്പളം അടിയന്തിരമായി നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക്‌ മുന്നിട്ടിറങ്ങുമെന്ന്‌ യൂണിയൻ സംസ്‌ഥാന പ്രസിഡണ്ട്‌ കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ്‌സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.