video
play-sharp-fill
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന ശ്രീറാമിന് സർക്കാർ നോട്ടീസ്: അച്ചടക്ക നടപടിയ്ക്ക് നോട്ടീസ് അയച്ചത് ചീഫ് സെക്രട്ടറി

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന ശ്രീറാമിന് സർക്കാർ നോട്ടീസ്: അച്ചടക്ക നടപടിയ്ക്ക് നോട്ടീസ് അയച്ചത് ചീഫ് സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയ്ക്ക് മുന്നോടിയായാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ശ്രീറാമിന് നോട്ടീസയച്ചത്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് ശ്രീറാം 15 ദിവസത്തിനകം മറുപടി നൽകണം.

ശ്രീറാം പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങൾ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കി എന്നാണ് പരാതി. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ വകുപ്പു തല നടപടിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം ആദ്യമാണ് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് ബഷീർ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികൾ മൊഴിനൽകിയിരുന്നു. എന്നാൽ അപകടം നടക്കുമ്‌ബോൾ കാറോടിച്ചത് താനല്ലെന്ന് ശ്രീരാം ആദ്യഘട്ടത്തിൽ മൊഴി നൽകിയെങ്കിലും പിന്നീട് തിരുത്തി. ഫോറൻസിക് പരിശോധനയിൽ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.