കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിൻ നിന്നും വീട്ടിലേക്ക് പോകുന്നവർക്ക് ഇനി ഇറച്ചിയും വാങ്ങാം
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടിലേക്ക് പോകുന്നതിനായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ ബസില്‍ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ ആണ് മീറ്റ് സ്റ്റാള്‍ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മീറ്റ് പ്രൊഡക്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സ്റ്റാള്‍ തുടങ്ങുന്നത്.
കോട്ടയത്തിനു പുറമേ പത്തനംതിട്ട, തിരുവനന്തപുരം, കൊട്ടാരക്കര, കണ്ണൂര്‍, തൃശൂര്‍, കൊല്ലം ഡിപ്പോകളിലും ആദ്യഘട്ടത്തില്‍ സ്റ്റാളുകള്‍ തുടങ്ങുന്നുണ്ട്. ഇതിനായി സ്റ്റേഷനുകളില്‍ 150 ചതുരശ്രയടി വീതം സ്ഥലം നല്കാന് കെഎസ് ആര്‍ടിസി അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റാള്‍ തുടങ്ങുന്നതിനൊപ്പം ശുദ്ധമായ ഇറച്ചി ഉത്പന്നങ്ങള്‍ ഭക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ സ്റ്റാള്‍ വഴി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡ് ഷോ, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കശാപ്പു ജോലിയിലുള്ളവര്‍ എന്നിവര്‍ക്ക് ബോധവത്കരണം, പരസ്യപ്രചാരണം എന്നിവയും ഉണ്ടാകും. കോട്ടയം ഡിപ്പോയില്‍ ഇപ്പോള്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group