play-sharp-fill
മീ ടൂവിൽ കുടുങ്ങി അമിതാഭ്ബച്ചനും; ഞെട്ടിവിറച്ച് സിനിമാലോകം

മീ ടൂവിൽ കുടുങ്ങി അമിതാഭ്ബച്ചനും; ഞെട്ടിവിറച്ച് സിനിമാലോകം

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യൻ സിനിമയുടെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെ സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്‌നാനി ആരോപണവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സപ്ന ഭവാനിയുടെ വെളിപ്പെടുത്തൽ. താങ്കളുടെ ചിത്രമായ പിങ്ക് തിയേറ്ററിൽ എത്തി തിരിച്ചു പോയതു പോലെ തങ്കളുടെ ആക്ടിവിസവും താമസിക്കാതെ പുറത്തു പോകുമെന്ന് സപ്ന ഭവാനി ട്വീറ്റ് ചെയ്തു. ബോളിവുഡിൽ നിന്ന് ദിനം പ്രതി ഞെട്ടിപ്പിക്കുന്ന തരത്തിലുളള വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. ഇന്ത്യൻ സിനിമയുടെ കാരണവർ എന്ന് അറിയപ്പെടുന്ന ബിഗ്ബിയെ കുറിച്ചുളള മീടു ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്.

മീടു ക്യാംപെയ്‌നുകൾ സിനിമ ലോകത്ത് ചൂട് പിടിക്കുന്ന ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. പ്രമുഖരമായ വ്യക്തികൾക്ക് നേരെയുള്ള സിനിമ പ്രവർത്തകരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ അടിമുടി ഞെട്ടിപ്പിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം നടി തനുശ്രീദത്തയാണ് മീടുവുമായി വീണ്ടും രംഗത്തെത്തിയത്. തനുശ്രീയുടെ വെളിപ്പെടുത്തൽ പ്രമുഖ നടൻ നാന പടേക്കറിനെതിരെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു തനുശ്രീ പങ്കുവെച്ചത്. നടി തനുശ്രീയുടെ വെളിപ്പെടുത്തലോടു കൂടിയാണ് ബോളിവുഡിൽ മീടു ശക്തി പ്രാപിച്ചു തുടങ്ങിയത്. നാന പടേക്കാറിനെതിരെയുള്ള ലൈംഗികാരോപണത്തിൽ ബോളിവുഡ് ഒന്നടങ്കം നടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അമിതാഭ് ബച്ചൻ ആദ്യം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിനെ കുറിച്ച് ബച്ചനോട് ആരാഞ്ഞപ്പോൾ താൻ തനുശ്രീയോ, നാന പടേക്കറോ അല്ല എന്നായിരുന്നു ബച്ചന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീടു ബോളിവുഡിൽ ശക്തി പ്രാപിച്ചപ്പേൾ ബച്ചന്റെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് ഒരു വിധത്തിലും മോശമായ സമീപനം ഉണ്ടാകരുത്. പ്രത്യേകിച്ച തൊഴിലിടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്ന അവസ്ഥ അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. സമൂഹത്തിലെ എല്ലാ മേഖലയിലും സ്ത്രീകളുടെ പ്രധാന്യം വർധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള നടപടികളിൽ കർകശമായ നിലപാട് സ്വീകരിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്‌കാരിക മൂല്യങ്ങളും പ്രാരംഭ വിദ്യാഭ്യാസ ഘട്ടം മുതൽ രൂപപ്പെടേണ്ടതാണ്. എപ്പോഴും സ്ത്രീകളുടെ പ്രശ്‌നം മനസ്സിലാക്കി കൂടെ നിൽക്കുമെന്നും ബിഗ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സപ്ന രംഗത്തെത്തിയിരിക്കുന്നത്.