എം.ഡി.എം.എ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍; പ്രതിയില്‍ നിന്നും പിടിച്ചെടുത്തത് നാലര ലക്ഷം രൂപയുടെ ലഹരിമരുന്ന്

Spread the love

തിരുവനന്തപുരം: എം.ഡി.എം.എ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍.

പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29)വിനെയാണ് തുമ്പ പൊലീസ് കഴക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയ്തത്.

150 ഗ്രാം എം.ഡി.എം.എയും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. അതേസമയം, എം.ഡി.എം.എ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിൻറെ കണ്ണു വെട്ടിച്ച്‌ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളുരുവില്‍ നിന്നും കഴക്കൂട്ടത്ത് എത്തിച്ചാണ് അയാള്‍ ലഹരി കച്ചവടം നടത്താൻ ശ്രമിച്ചത്. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാള്‍ കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയില്‍ എം.ഡി.എം.എ. കൈമാറാൻ കാത്തു നില്‍ക്കുമ്പോഴാണ് പൊലീസിൻറെ പിടിയിലായത്.

ഇയാളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ നാലര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.