Spread the love

ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി.

video
play-sharp-fill

ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.

മൂന്നു വർഷം മുമ്ബ് പ്രണയിച്ച്‌ വിവാഹം കഴിച്ച ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് ഒന്നര വയസും ഇളയ കുട്ടിക്ക് 28 ദിവസവും മാത്രമാണ് പ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇമ്മാനുവല്‍ ഉടൻതന്നെ യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി.

ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയില്‍ കയറി ഇമ്മാനുവേല്‍ തൂങ്ങിമരിക്കുകയായിരുന്നു.