മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് എടവണ്ണ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ.പൂക്കോട്ടുംപാടം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറി(33)നെയാണ് പൊലീസ് പിടികൂടിയത്. അമരമ്പലം സൗത്തിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിൽ നിന്നും ഗ്രാമിന് 3000 രൂപ മുതൽ 5000 രുപ വരെ വില വരുന്ന മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി.

പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ ടി.കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ പി.അബ്ദുൾ കരീം അറസ്റ്റ് ചെയ്തത്.

സിപിഓമാരായ അഭിലാഷ്.എസ്, ടി. നിബിൻദാസ്, പ്രദീപ്.ഈജി, ജിയോ ജേക്കബ്, ജോൺ മാത്യൂ, മുജീബ് റഹ്മാൻ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.