video
play-sharp-fill

എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം;  നിര്‍ണായക പോസ്റ്റ്‍‍മോർട്ട് ഇന്ന്; മരണകാരണമറിയാൻ പൊലീസ്

എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം; നിര്‍ണായക പോസ്റ്റ്‍‍മോർട്ട് ഇന്ന്; മരണകാരണമറിയാൻ പൊലീസ്

Spread the love

കോഴിക്കോട്: പൊലീസില്‍ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്‍റെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും.

രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക.

എംഡിഎംഎ ശരീരത്തില്‍ കലർന്നതാണോ മരണ കാരണമെന്ന് പോസ്റ്റ്‌ മോർട്ടത്തില്‍ വ്യക്തമാകും. ഇതിനുശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച്‌ പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്ന ഷാനിദ് ഇന്നലെ രാവിലെയാണ് മരിച്ചത്.