video
play-sharp-fill

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന്  ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

Spread the love

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിൻ കെ എന്നിവരെയാണ് പിടികൂടിയത് .

കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് – കോഴിക്കോട് ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് എം ഡി എം എയുമായി യുവാക്കൾ പൊലീസ് പിടിയിലായത്.  കൊറിയർ രൂപത്തിലാണ് ഇവർ വാഹനത്തിൽ എം ഡി എം എ ഒളിപ്പിച്ചത് .