മുത്തങ്ങയിൽ വൻ ലഹരി വേട്ട; 10 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട. എക്സൈസ് ചെക്ക് പോസ്റ്റിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി.
ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ.പി മിറാഷ് മാലിക് (22) നെ അറസ്റ്റ് ചെയ്തു. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 118.80 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
എംഡിഎംഎ പിടികൂടിയത് കൂടാതെ
കർണാടക സ്വദേശിയായ യുവാവിൽ നിന്ന് ചരസും പിടികൂടി.