
കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയില്‍. ഗോകുല്‍ദാസ് ടി (22 ) എന്ന യുവാവാണ് ബെംഗളൂരുവില്‍ നിന്നും സ്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്.
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്ക്കിടയില്‍ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവില്‍ എക്സൈസ് ഓഫീസർ ഫെമിൻ സി എച്ച്, വനിത സിവില്‍ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


