
കോട്ടയം : നിരോധിതലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ടുപേർ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. ഐമനം മരിയതുരത്ത്, മാധവാലയം വീട്ടിൽ സുധാകരൻ മകൻ ജിഷ്ണു സുധാകരൻ, ആർപ്പൂക്കര മണലേപള്ളി ഭാഗത്ത് പൊങ്ങംകുഴി വീട്ടിൽ കൊച്ചുമോൻ മകൻ അമൽ പി.കെ എന്നിവരെയാണ്
വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി ഗാന്ധിനഗർ പോലീസ് ഇന്ന് പകൽ 12.30 മണിയോടെ എസ് ഐ പ്രശാന്ത് എംപി, സിപിഒ മാരായ സാനു, അയ്യപ്പദാസ് എന്നിവർ അടങ്ങിയ സംഘം പട്രോളിങ് നടത്തിവരവേ മണ്ണാത്തുകവല ഭാഗത്തെ ബസ് സ്റ്റോപ്പിൽ ഇരുന്ന രണ്ടു ചെറുപ്പക്കാരെ സംശയം തോന്നി ചോദ്യം ചെയ്തതിൽ അവരിൽ നിന്നും വിൽപ്പനയ്ക്കായി പ്ലാസ്റ്റിക് കവറുകളിൽ ആക്കിയ നിലയിൽ നിരോധിത ലഹരിവസ്തുവായി എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഈ കേസിലെ പ്രതിയായ അമൽ ഗാന്ധി നഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽപ്പെട്ട ആളാണ്. ഇരു പ്രതികളുടെയും പക്കൽ നിന്നായി 1.29 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group