വാഹനപരിശോധനയിൽ കാറിന്റെ ഡാഷ് ബോഡിൽ കണ്ടെടുത്തത് അരക്കിലോ എംഡിഎംഎ; വയനാട്ടിൽ നടന്ന വൻ ലഹരി വേട്ടയിൽ മൂന്നു യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സുല്‍ത്താന്‍ ബത്തേരി : വയനാട് സുൽത്താൻ ബത്തേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട. അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിലായി.

കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിസ് സമീപം സുല്‍ത്താന്‍ ബത്തേരി പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

മൂന്നു പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു