video
play-sharp-fill

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേർ അറസ്റ്റിൽ  ; വാഹനം പൊക്കിയത് കാട്ടിക്കുളത്ത് വെച്ച് , കണ്ടെത്തിയത് 149 ഗ്രാം എംഡിഎംഎ

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേർ അറസ്റ്റിൽ ; വാഹനം പൊക്കിയത് കാട്ടിക്കുളത്ത് വെച്ച് , കണ്ടെത്തിയത് 149 ഗ്രാം എംഡിഎംഎ

Spread the love

മാനന്തവാടി : കർണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേരെ വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി.

കാട്ടിക്കുളത്ത് വെച്ചാണ് 149 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. താമരശ്ശേരി വലിയ പറമ്ബ് പുത്തുൻ പീടികയില്‍ ഹബീബ് റഹ്മാൻ, മലപ്പുറം കീഴുപറമ്ബ് സ്വദേശി ദിപിൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. സ്ഥിരം എംഡിഎംഎ കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇരുവരും.

ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ എംഡിഎംഎയുമായി എത്തിയത്. കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളായിരുന്നു ലക്ഷ്യസ്ഥാനം. രാത്രി യാത്ര നിരോധമുള്ളതിനാല്‍, കുട്ടവഴിയാണ് കടത്ത്. കാട്ടിക്കുളം ആർടിഒ ചെക്പോസ്റ്റിന് സമീപം വാഹനം തടഞ്ഞായിരുന്നു പരിശോധന. കാറിൻ്റെ ബോണറ്റിൻ്റെ സൈഡില്‍ ഫെണ്ടറില്‍ അതീവ രഹസ്യമായാണ് എംഡിഎംഎ ഒളിപ്പിച്ചത്. വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group