എം.സി റോഡിൽ പള്ളത്ത് വാഹനാപകടം: നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ചു; പിഞ്ചു കുഞ്ഞിന് പരിക്കേറ്റു; ഇന്നോവ തലകീഴായി മറിഞ്ഞിട്ടും യാത്രക്കാർ രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ പള്ളത്ത് വാഹനാപകടം. നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞിന് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പള്ളം വൈദ്യുതി വകുപ്പ് ഓഫിസിനു മുന്നിലായിരുന്നു സംഭവം.

ഇടുക്കി മാങ്കുളം സ്വദേശികളായ ഏഴംഗ സംഘമാണ് ഇന്നോവയിലുണ്ടായിരുന്നത്. ഇവർ കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു. ഈ സമയം പുഞ്ച സെക്ഷൻ ഓഫിസിൽ നിന്നും പുറത്തേയ്ക്കു വന്ന കാർ, ഇന്നോവയിൽ ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെറിച്ചു വീണ ഇന്നോവ വട്ടം കറങ്ങി തലകീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. തുടർന്നു, ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റി. ആരുടെയും പരിക്ക് ഗുരതരമല്ല.