
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: തെള്ളകത്ത് എം.സി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരനു പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാത്തതിനാൽ ഇയാളെ കൊവിഡ് വാർഡിലേയ്ക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ഒൻപത് മണിയോടെ തെള്ളകത്ത് മാതാ ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. ഇവിടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കയറി കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ സാഹസികമായാണ് കടന്നു പോകുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ബൈക്ക് അപകടത്തിൽപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്നു ബൈക്ക്.., ബൈക്ക് യാത്രക്കാരൻ റോഡിൽ തെളിച്ചു വീണു. ഇതോടെ ഇയാളുടെ തലയിൽ നിന്നും ഹെൽമറ്റ് തെറിച്ചു പോയി. റോഡിൽ തലയിടിച്ചു വീണ ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ഇതുവഴി എത്തിയ വാഹനത്തിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിന്റെ നമ്പർ സഹിതം പൊലീസ് നടത്തിയ പരിശോധനയിൽ സോബിൻ തൃശൂർ എന്ന പേരാണ് ലഭിച്ചിരിക്കുന്നത്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ ഇയാളെ പുറത്തെ വാർഡിലേയ്ക്കു മാറ്റു.