play-sharp-fill
ആറാടി ആപ്പ്..! ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ആം ആദ്മി; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കൊഴിഞ്ഞുവീണ് താമര; ചിത്രത്തിലില്ലാതെ കോൺഗ്രസ്; എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് തിരിച്ചടി

ആറാടി ആപ്പ്..! ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ആം ആദ്മി; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കൊഴിഞ്ഞുവീണ് താമര; ചിത്രത്തിലില്ലാതെ കോൺഗ്രസ്; എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് തിരിച്ചടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കടുത്ത പോരാട്ടത്തിനൊടുവിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ നേരിയ മുൻ‌തൂക്കം ആം ആദ്മി പാർട്ടിക്ക്. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആശങ്കയിലായിരുന്നു ആപ്പ്.

250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 250 വീതം സ്ഥാനാർഥികളെയാണ് ബിജെപിയും എഎപിയും മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കോൺഗ്രസിന് 247 മത്സരാർഥികളുണ്ട്. 382 സ്വതന്ത്രരും മത്സരിക്കുന്നു.

87% വോട്ടുകൾ എണ്ണിയപ്പോൾ 250ൽ എഎപി – 89, ബിജെപി – 69, കോൺഗ്രസ് – 4, സ്വതന്ത്രർ – 1 ഇടങ്ങളിൽ വിജയിച്ചു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു.

മായാവതിയുടെ ബിഎസ്പി 132 വാർഡുകളിൽ മത്സരിച്ചപ്പോൾ എൻസിപി 26ലും ജെഡിയും 22 സീറ്റുകളിലും മത്സരിച്ചു.