video
play-sharp-fill

എം.സി റോഡിലെ യാത്രക്കാർക്ക് ഇനി ശുചിയായി യാത്ര ചെയ്യാം..! സാനിറ്റൈസറും വെള്ളവും നൽകി കോടിമത വിൻസർ കാസിൽ ഹോട്ടൽ

എം.സി റോഡിലെ യാത്രക്കാർക്ക് ഇനി ശുചിയായി യാത്ര ചെയ്യാം..! സാനിറ്റൈസറും വെള്ളവും നൽകി കോടിമത വിൻസർ കാസിൽ ഹോട്ടൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിലെ യാത്രക്കാർക്ക് ഇനി ശുചിയായി യാത്ര ചെയ്യാം..! രോഗ പ്രതിരോധത്തിന് സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിനുമായി കൈ കോർത്താണ് കോടിമതയിലെ വിൻസർ കാസിൽ ഹോട്ടൽ സാനിറ്റൈസറും വെള്ളവും ഒരുക്കിയിരിക്കുന്നത്. എംസി റോഡിൽ നാലുവരിപ്പാതയിൽ പ്രവർത്തിക്കുന്ന ഹോട്ടലിനു മുന്നിലായാണ് വെള്ളവും സാനിറ്റൈസറും ക്രമീകരിച്ചിരിക്കുന്നത്.

കോവിഡ് 19- കൊറോണ വൈറസിന്റെ പ്രചാരണം അതിവേഗം നടക്കുന്നതിനാണ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങളുടെ അടക്കം സഹായം തേടിയത്. കോട്ടയം നഗരത്തിൽ മാതൃകാപരമായ നിലപാടുമായാണ് വിവിധ സ്ഥാപനങ്ങൾ രംഗത്ത് എത്തിയത്. ഇതിനിടെയാണ് ഹോട്ടൽ വിൻസർ കാസിലും പുതിയ മാതൃക കാട്ടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരക്കകണക്കിന് ആളുകളാണ് ഒരു ദിവസം വിൻസർ കാസിൽ ഹോട്ടലിനു മുന്നിലൂടെ കടന്നു പോകുന്നത്. ഇവർക്ക് എല്ലാം കൈ കഴുകി, രോഗാണു വിമുക്തമാകാനുള്ള അവസരമാണ് ഹോട്ടൽ ഒരുക്കുന്നത്. വെള്ളവും സാനിറ്റൈസറും തീരുന്നതിന് അനുസരിച്ചു ഹോട്ടൽ അധികൃതർ തന്നെ ക്രമീകരിച്ചു നൽകുന്നുമുണ്ട്.

ബുധനാഴ്ച  രാവിലെയാണ് ഹോട്ടലിനു മുൻപിലെ ഫുട്പാത്തിൽ ഒരുക്കിയ വെള്ളത്തിന്റെയും സാനിറ്റൈസറിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. ഓട്ടോ ഡ്രൈവർമാരും, സാധാരണക്കാരായ ആളുകളും , കാൽനടക്കാരും ലോട്ടറി വിൽപ്പനക്കാരും അടക്കമുള്ളവർ വെള്ളവും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ ശുചിയാക്കി രോഗമില്ലെന്ന് ഉറപ്പാക്കുന്നുണ്ട്.