എം.സി റോഡിൽ വീണ്ടും വാഹനാപകടം: നാട്ടകം പോളിടെക്നിക് കോളജ് വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി രണ്ടു പേർക്ക് ഗുരുതര പരിക്ക്; പരിക്കേറ്റത് കുമാരനല്ലൂർ സ്വദേശിക്ക്
എ.കെ ശ്രീകുമാർ
കോട്ടയം: എംസി റോഡിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലുടെ നടന്ന് പോയ വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് പാഞ്ഞു കയറി രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. നാട്ടകം പോളിടെക്നിക്കിന് മുന്നിൽ പോർട്ടി ലേയ്ക്കുള്ള വഴിയിലായിരുന്നു അപകടം. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് നിന്ന് പാലക്കാടിന് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിന് ഇടയാക്കിയത്.
നാട്ടകം പോളിടെക്നിക്ക് കോളജ് തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ലോജിസ്റ്റിക്ക് വിഭാഗം വിദ്യാർത്ഥികളായ കുമാരനല്ലൂർ സുരേഷ് നിവാസിൽ ബാലകൃഷ്ണന്റെ മകൻ കാർത്തിക്ക് നായർ (21),പുലിക്കുട്ടിശേരി
വലിയപറമ്പിൽ ജ്യോതിഷ് കുര്യൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. കാർത്തിക്കിനെ ജനറൽ ആശുപത്രിയിലും, ജ്യോതിഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പത്തു മണിയോടെ കോളജിലേക്ക് വരുന്നതിനായി മുളങ്കുഴ ജംഗ്ഷനിൽ ബസിറങ്ങി ഇരുവരും റോഡരികിലുടെ നടക്കുകയായിരുന്നു.ഇതിനിടെ അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇരുവരെയും ഇടിച്ച് വീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ ഇത് വഴി എത്തിയ കാറിൽ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.