
കടലില്‍ കുളിക്കാൻ ഇറങ്ങിയ എംബിബിഎസ് വിദ്യാർഥി മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: തളിക്കുളം സ്നേഹതീരം ബീച്ചിന് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ എംബിബിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി അഭിഷേക് (24) ആണ് മരിച്ചത്. അഭിഷേകിനൊപ്പം കുളിക്കാൻ ഇറങ്ങിയ ഹസനെ നാട്ടുകാർ രക്ഷപ്പെടുത്തി.
ഇന്നലെ (സെപ്‌റ്റംബര്‍ 22) വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതിൽ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ അഭിഷേകും, ഹസനും തിരയിൽപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഹസനെ രക്ഷപ്പെടുത്തി. എന്നാൽ അര മണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷമാണ് അഭിഷേകിനെ കണ്ടെത്താനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും ഉടൻ തന്നെ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിനെ രക്ഷിക്കാനായില്ല. കോയമ്പത്തൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിയാണ് മരിച്ച അഭിഷേക്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി.