Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ അന്വേഷണ സംഘത്തിന്റെ കൈവശം കിട്ടിയത് കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രം. കത്തയച്ചിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആവര്‍ത്തിക്കുകയാണ്. തന്റെ പേരില്‍ തന്റേതല്ലാത്ത കത്ത് പ്രചരിക്കുന്നു എന്ന് മേയര്‍ പകര്‍പ്പ് അടക്കം രേഖാമൂലം പരാതി നല്‍കിതോടെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.

മേയറുടെ പരാതിയില്‍ സത്യാവസ്ഥ കണ്ടെത്താന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണമെന്ന നിലപാടിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം. ഇതിനായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കത്തിന് പിന്നിലെ അഴിമതി പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നാളെ കോര്‍പറേഷന്‍ ജീവനക്കാരുടെ മൊഴിയെടുക്കും. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.

സമാനമായ മറ്റൊരു കത്ത് അയച്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനില് ക്രൈംബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല. ഈ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മുന്നില്‍ പരാതികള്‍ ഇല്ല. മേയറുടെ പേരിലെ കത്തില്‍ ഡി ആര്‍ അനിലിന്റെ മൊഴിയെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കത്ത് കണ്ടെത്താതെ കൂടുതല്‍ ആളുകളുടെ മൊഴിയെടുക്കുന്നതിലും കാര്യമില്ലാത്തതിനാല്‍ ടെലിഫോണിലൂടെ മൊഴി നല്‍കിയ ആനാവൂരിനെ തത്കാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നും അന്വേഷണ സംഘം കരുതുന്നു.

അതേസമയം ഇന്ന് നടക്കുന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് മേയര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം യഥാര്‍ത്ഥ കത്ത് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫോറന്‍സിക് പരിശോധന നടത്താനാവാതെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം.