video
play-sharp-fill
മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കം: പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍ എല്ലാം കണ്ട സാക്ഷി ഇവിടെയുണ്ട്‌ ;സാക്ഷിയിൽ നിന്ന് ദൃശ്യങ്ങള്‍ നഷ്ടപ്പെടാനും സാധ്യത ; കെ.എസ്.ആർ.ടി.സി അധികൃതരും സാക്ഷിയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ് ; സാക്ഷിയെ പൊലീസ് പരിശോധിക്കുമോ?

മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കം: പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍ എല്ലാം കണ്ട സാക്ഷി ഇവിടെയുണ്ട്‌ ;സാക്ഷിയിൽ നിന്ന് ദൃശ്യങ്ങള്‍ നഷ്ടപ്പെടാനും സാധ്യത ; കെ.എസ്.ആർ.ടി.സി അധികൃതരും സാക്ഷിയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ് ; സാക്ഷിയെ പൊലീസ് പരിശോധിക്കുമോ?

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍ പ്രധാനസാക്ഷി ഇവിടെയുണ്ട്.തർക്കമെല്ലാം കണ്ട കെ എസ്.ആർ.ടി.സി ബസിലെ ക്യാമറകള്‍.

തർക്കത്തിന് സാക്ഷിയായ തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്. മേയർ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ സാഹചര്യത്തില്‍ ബസില്‍ നിന്നും ഏപ്പോള്‍ വേണമെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആർ.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.

മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാല്‍ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും.

ബസും കാറും തമ്മില്‍ എത്രനേരം റോഡില്‍ ഒരുമിച്ച്‌ ഓടിയെന്നതിന് തെളിവും ലഭിക്കും. എന്നാല്‍ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടാനിടയില്ല.

കെ.എസ്.ആർ.ടി.സി. താത്കാലിക ഡ്രൈവർ എച്ച്‌.എല്‍. യദുവിനെ അന്വേഷണറിപ്പോർട്ട് പുറത്തുവരും മുൻപേ ജോലിയില്‍നിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എം.എല്‍.എ.യെയും പിന്തുണച്ച്‌ സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തില്‍ ഡ്രൈവർക്കുമേല്‍ കുറ്റംചാർത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി. അധികൃതരും.

അശ്ലീല ആംഗ്യം കാണിച്ചെന്നടതടക്കം മേയർ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്നതിന് തെളിവ് ക്യാമറയിലുണ്ടായിട്ടും പോലീസ് ഇത് പരിശോധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യമുയരുന്നത്.