പാലും മുട്ടയും കുട്ടികൾക്ക് സൗജന്യമായി നൽകും, ശിശുക്ഷേമ സമിതിയ്ക്ക് സഹായം വാഗ്‌ദാനം ചെയ്ത് മേയർ
തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ.
തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല് , മുട്ട , സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലെത്തിക്കുമെന്ന് മേയർ പറഞ്ഞു. ഇതിനുള്ള പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ മേയർ പറഞ്ഞു.
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോൽസഹാപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം – ആർട്ട്സ് അക്കാദമി യുടെ പ്രവേശനോദ്ഘടനത്തിനു തുടക്കം കുറിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മേയർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഠനത്തിനോടൊപ്പം പുറത്തുള്ള കാര്യങ്ങളും സമൂഹത്തിലും ചുറ്റുപാടിലും എന്തൊക്കെ നടക്കുന്നു എന്ന് അറിയാൻ ശ്രമിക്കണം എന്നാലേ പഠനം പൂർത്തിയാകൂ എന്ന് മേയർ പറഞ്ഞു.
Third Eye News Live
0