സിംഹത്തിന്റെ കൂട്ടിലേയ്ക്ക് എടുത്തുചാടി കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ സുരാജ്, ‘ഗർർർ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു
തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ”ഗർർർ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഒരു കോമഡി എന്റർടെയ്മെന്റ് ആയിരിക്കും ചിത്രം എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്.
തിരുവനന്തപുരം മൃഗശാലയിൽ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത് എന്ന് ട്രെയിലറിൽ വ്യക്തമാണ്. തിരുവനന്തപുരം മൃഗശാലയിൽ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വേഷത്തിൽ ചാക്കോച്ചനെ ട്രെയിലറിൽ കാണാം.
ചാക്കോച്ചനെ രക്ഷിക്കാൻ ശ്രമിക്കുന്ന സുരാജ് വെഞ്ഞാറമൂട് ട്രെയിലറിൽ ഉണ്ട്. ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജെയ് കെയും പ്രവീൺ എസുമാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ്‍ വിൻസെന്റും ആണ് നിർവഹിക്കുന്നത്. ബെന്നി ദയാലാണ് ആണ് ആലാപനം. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അനഘ, രാജേഷ് മാധവൻ, മഞ്ജു പിള്ള, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.