ഡ്രൈവ‍ര്‍ യദുവിന്റെ പരാതി; മേയര്‍ ആര്യയ്ക്കും സച്ചിൻ ദേവ് എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Spread the love

തിരുവനന്തപുരം : കെഎസ്‌ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള തർക്കത്തില്‍ മേയർ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഡ്രൈവർ യദുവിന്റെ ഹർജിയില്‍ കോടതി നിർദേശപ്രകാരമാണ് കൻ്റോ മെൻ്റ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റ‍ര്‍ ചെയ്തത്.

ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു ഡ്രൈവർ യദുവിൻ്റെ പരാതി. നേരത്തെ അഭിഭാഷകന്റെ ഹർജിയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group