മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മായാവി’ റീ റിലീസിന് ഒരുങ്ങുന്നു; വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ

Spread the love

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമരത്തിന് ശേഷം ‘മായാവി’ യും  റീ റിലീസിന് ഒരുങ്ങുന്നു. ഷാഫി ഒരുക്കിയ ചിത്രമാണ് മായാവി. മമ്മൂട്ടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ റീ റിലീസ് സിനിമകള്‍ എല്ലാം വലിയ പരാജയങ്ങളായിരുന്നു.

video
play-sharp-fill

4K ഡോള്‍ബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. മായാവി റീ റിലീസില്‍ വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങള്‍ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ സിനിമയിലുണ്ട്.

അതേസമയം, അമരം ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രം. അതേസമയം, 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. നേരത്തെ മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്ത ചിത്രങ്ങളായ പാലേരിമാണിക്യവും ആവനാഴിയും വല്ല്യേട്ടനുമെല്ലാം ബോക്സ് ഓഫീസില്‍ വലിയ പരാജയങ്ങൾ തന്നെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group