
കൂത്താട്ടുകുളം : സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി മായ വിയും തോറ്റു. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ മായ വിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കനത്ത തോൽവി നേരിട്ടത്.
പേരിലെ കൗതുകം കൊണ്ടാണ് എൽ ഡി എഫ് സ്ഥാനാർഥിയായ മായ സോഷ്യൽ മീഡിയയിലാകെ വൈറലായി മാറിയത്.
ഇനിഷ്യല്‍ കൂടി കൂട്ടിവിളിച്ച് മായാവി എന്നതായിരുന്നു പേരിലെ കൗതുകം. പിന്നീട് കൗതുകം വോട്ടാക്കാൻ പ്രത്യേക പോസ്റ്റർ അടക്കം ഇറക്കി പ്രചരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡില്‍ യുഡിഎഫ് സ്ഥാനാർഥിയാണ് 295 വോട്ടു നേടി ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാമതെത്തിയ മായയ്ക്ക് 146 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്.



