മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം;  വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് നടപടി; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം

മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം; വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് നടപടി; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം

സ്വന്തം ലേഖകൻ

മൂന്നാർ: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ​ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം ഏർപ്പെടുത്തും. രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും രാ​ത്രി എ​ട്ട്​ മു​ത​ൽ രാ​വി​ലെ ആ​റ്​ വ​രെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മൂന്നാറിൽ എ ​രാ​ജ എംഎ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേർന്ന സ​ർ​വ​ക​ക്ഷി യോ​ഗം നിർദേശിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങു​ന്ന ആ​​ക്ര​മ​ണ​കാ​രി​ക​ളാ​യ ആ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ സ​ഫാ​രി​ക്കും ട്ര​ക്കി​ങി​നും നി​യന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻപാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ അ​ഞ്ച് ആ​ന​ക​ളാ​ണ്​ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്. പൊ​തു​വെ ശാ​ന്ത​നാ​യി​രു​ന്ന പ​ട​യ​പ്പ​യും ആ​ക്ര​മ​ണ​കാ​രി​യാ​യി. നി​ര​വ​ധി പേ​രു​ടെ ജീ​വ​നെ​ടു​ത്ത ച​ക്ക​ക്കൊ​മ്പ​നും മൊ​ട്ട​വാ​ല​നും അ​രി​ക്കൊ​മ്പ​നും ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ആ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യ​ത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​ന്യ​മൃ​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തും വി​ധം ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും റി​സോ​ർ​ട്ടു​ക​ളും ന​ട​ത്തു​ന്ന നൈ​റ്റ് സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ എ ​രാ​ജ എംഎ​ൽഎ പ​റ​ഞ്ഞു.വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തും.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ആ​ന​ച്ചാ​ൽ, ചെ​ങ്കു​ളം, പോ​ത​മേ​ട്, ല​ക്ഷ്മി, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ പൊ​ലീ​സി​നും വ​നം വ​കു​പ്പി​നും ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ നി​ർ​ദേ​ശം ന​ൽകി​യി​ട്ടു​ണ്ട്.