
മാവേലിക്കരയിൽ റിട്ട. അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: റിട്ട. അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര, വെട്ടിയാ൪, സിജുഭവനത്തിൽ പരേതനായ കെ.ശിവന്റെ ഭാര്യ ഓമനയമ്മാൾ(74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുളക്കുഴ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു.
മകനോടൊപ്പമായിരുന്നു ഓമനയമ്മാൾ താമസിച്ചിരുന്നത്. മകൻ കുടു൦ബത്തോടൊപ്പ൦ ഭാര്യ വീട്ടിൽ പോയ സമയത്താണ് ഓമനയമ്മാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറത്തികാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
Third Eye News Live
0