വയോജനദിനത്തിൽ അച്ഛനെ നിലത്തിട്ട് ചവിട്ടി മദ്യപിച്ചെത്തിയ മകൻ ; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ നിന്നും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മാവേലിക്കര : കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്.

മകൻ കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മർദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കൊപ്പമുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെതുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു. മകന്റെ അടിയേറ്റ് അവശനിലയിലായ രഘു മാവേലിക്കര ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.