മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനം; 48 മണിക്കൂറിന് ശേഷവും യാത്രക്കാരനെ കണ്ടെത്താനായില്ല

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: മാവേലി എക്സ്പ്രസിൽ പൊലീസ് മര്‍ദ്ദിച്ച്‌ അവശനാക്കി വടകര സ്റ്റേഷനില്‍ ഇറക്കി വിട്ട യാത്രക്കാരന്‍ എവിടെ എന്ന ചോദ്യത്തിന് 48 മണിക്കൂറിന് ശേഷവും ഉത്തരമില്ല.

ഇയാളെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടിരുന്നു എന്ന് മൊഴി കിട്ടിയിരുന്നെങ്കിലും ആളാരെന്ന് ഉറപ്പിക്കാനാകുന്നില്ല. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ വ്യാപക അന്വേഷണവും നടത്തി. മര്‍ദ്ദനത്തില്‍ അവശനായ ഇയാളുടെ ആരോഗ്യ നില സംബന്ധിച്ചും ആശങ്കയുണ്ട്.

ബൂട്ടുകൊണ്ട് യാത്രക്കാരനെ നെഞ്ചില്‍ ചവിട്ടിയതിന് സസ്പെന്‍ഷനിലായ എഎസ്‌ഐ എം സി പ്രമോദിനെതിരെ വിശദ അന്വേഷണം നടത്തും.

ട്രെയിനില്‍ മദ്യപിച്ച്‌ സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇറക്കിവിട്ടതെന്നാണ് ഇയാളുടെ വാദം. എങ്കില്‍ എന്ത് കൊണ്ട് വൈദ്യ പരിശോധന നടത്തുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ല എന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയത്.

ഇതില്‍ വ്യക്തത വരാന്‍ എസ്ടു കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടത്തും. അതേസമയം ട്രെയിന് അകത്തുണ്ടായ സുരക്ഷ വീഴ്ച സംബന്ധിച്ച്‌ ആര്‍പിഎഫും പാലക്കാട് ഡിവിഷനും അന്വേഷണം നടത്തും.