video
play-sharp-fill

“യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കി..! പുണ്യസ്മരണ പുതുക്കി ഇന്ന് പെസഹാ ആചരണം; പള്ളികളില്‍ കാല്‍കഴുകല്‍ശുശ്രൂഷ, വിശുദ്ധകുര്‍ബാന, ആരാധന ശുശ്രൂഷകൾ; നാളെ പീഡാനുഭവ വെള്ളി

“യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കി..! പുണ്യസ്മരണ പുതുക്കി ഇന്ന് പെസഹാ ആചരണം; പള്ളികളില്‍ കാല്‍കഴുകല്‍ശുശ്രൂഷ, വിശുദ്ധകുര്‍ബാന, ആരാധന ശുശ്രൂഷകൾ; നാളെ പീഡാനുഭവ വെള്ളി

Spread the love

ചങ്ങനാശേരി: യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കി പെസഹാ ആചരിച്ചതിന്‍റെയും വിശുദ്ധകുര്‍ബാന സ്ഥാപനത്തിന്‍റെയും പുണ്യസ്മരണ പുതുക്കി ഇന്ന് ക്രൈസ്തവ വിശ്വാസികള്‍ പെസഹാ ആചരിക്കും.

പള്ളികളില്‍ കാല്‍കഴുകല്‍ശുശ്രൂഷ, വിശുദ്ധകുര്‍ബാന, ആരാധന ശുശ്രൂഷകളും ഭവനങ്ങളില്‍ അപ്പംമുറിക്കലും പ്രത്യേക പ്രാര്‍ഥനകളും നടക്കും. ദുഃഖവെള്ളി ദിനമായ നാളെ യേശുവിന്‍റെ പീഡാനുഭവ സ്മരണ പുതുക്കും.

മെത്രാപ്പോലീത്തന്‍ പള്ളിയില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി: സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഇന്ന് 4.30ന് വിശുദ്ധകുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, ആരാധന. ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. നാളെ പുലര്‍ച്ചെ ആറുമുതല്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍. നഗരികാണിക്കല്‍, സ്ലീവാ വന്ദനം, തിരുസ്വരൂപ ചുംബനം.

പാറേല്‍ പള്ളിയില്‍

ചങ്ങനാശേരി: പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പാറേല്‍ പള്ളിയില്‍ ഇന്ന് വൈകുന്നേരം നാലിന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, കാലുകഴുകല്‍ ശുശ്രൂഷ -വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, തുടര്‍ന്ന് ആരാധന. ദുഃഖവെള്ളിയാഴ്ച രണ്ടിന് സ്ലീവാപ്പാത ഇടവകയുടെ നാലു ഭാഗങ്ങളില്‍ നിന്നുമാരംഭിച്ച്‌ പള്ളിയിലെത്തുന്നു. തുടര്‍ന്ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, നോമ്ബുകഞ്ഞി. കാര്‍മികന്‍: വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, സന്ദേശം ഫാ. റ്റെജി പുതുവീട്ടില്‍കളം.

ചെത്തിപ്പുഴ പള്ളിയില്‍

ചെത്തിപ്പുഴ: തിരുഹൃദയ പള്ളിയില്‍ ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, കാലുകഴുകല്‍ ശുശ്രൂഷ -വികാരി ഫാ. തോമസ് കല്ലുകളം. തുടര്‍ന്ന് ആരാധന. നാളെ രാവിലെ 6.30ന് വിവിധ ഭാഗങ്ങളില്‍നിന്നും കുരിശിന്‍റെ വഴി ആരംഭിച്ച്‌ പള്ളിയില്‍ എത്തും. ഉച്ചകഴിഞ്ഞ് 2.30ന് കുരിശിന്‍റെ വഴി, 3.30ന് പീഡാനുഭവ വായന.

മാടപ്പള്ളി പള്ളിയില്‍

മാടപ്പള്ളി: ലിറ്റില്‍ഫ്ളവര്‍ പള്ളിയില്‍ ഇന്നു വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് ആരാധന. ദുഃഖവെള്ളി രാവിലെ ഏഴുമുതല്‍ 12വരെ ആരാധന, തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി. 2.30ന് ഏലംകുന്ന് കുരിശടിയില്‍ നിന്നും പള്ളിയിലേക്ക് കുരിശിന്‍റെ വഴി. 3.30ന് പീഡാനുഭവ വായന, സന്ദേശം: ഫാ. സോബിച്ചന്‍ ചേപ്പിലപുത്തന്‍പറമ്ബില്‍.

വെരൂര്‍ പള്ളിയില്‍

വെരൂര്‍: സെന്‍റ് ജോസഫ് പള്ളിയില്‍ ഇന്നു വൈകുന്നേരം നാലിന് പെസഹാദിനശുശ്രൂഷകള്‍. കാല്‍കഴുകല്‍ശുശ്രൂഷ, വിശുദ്ധകുര്‍ബാന, ആരാധന. നാളെ രാവിലെ ഏഴിന് കുരിശിന്‍റെ വഴി. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നുവരെ ആരാധന, മൂന്നിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, സന്ദേശം: ഫാ. ജോബിന്‍ വന്യംപറമ്ബില്‍.

ഇത്തിത്താനം പള്ളിയില്‍

ഇത്തിത്താനം: സെന്‍റ് മേരീസ് പള്ളിയില്‍ ഇന്നു വൈകുന്നേരം 4.30ന് കാലുകഴുകല്‍ ശുശ്രൂഷ, വിശുദ്ധകുര്‍ബാന, ആരാധന. ദുഃഖവെള്ളി ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നാലിന് കുരിശിന്‍റെ വഴി, നഗരികാണിക്കല്‍, നീന്തല്‍ നേര്‍ച്ച, തിരുസ്വരൂപ വണക്കം.