പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി കാറിൽ വീട്ടിൽ എത്തിക്കും, “മാതൃയാനം ” പദ്ധതിയുമായി സംസ്ഥാന സർക്കാർ
സ്വന്തംലേഖകൻ
കോട്ടയം : സർക്കാർ ആശുപത്രിയിൽ പ്രസവം കഴിഞ്ഞാൽ അമ്മയെയും കുഞ്ഞിനേയും സൗജന്യ നിരക്കിൽ കാറിൽ വീട്ടിൽ എത്തിക്കാൻ ” മാതൃയാനം ” പദ്ധതിയുമായി സംസ്ഥാന സർക്കാർ.
ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. നിലവില്‍ അമ്മയും കുഞ്ഞും പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, മരുന്ന് വിതരണം, എന്നിവ നല്‍കിവരുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ..
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനായെത്തുന്നവര്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ സൗജന്യയാത്ര ഒരുക്കുന്ന പദ്ധതിയാണ് മാതൃയാനം. അമ്മയും കുഞ്ഞും പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, മരുന്ന് വിതരണം എന്നിവ നല്‍കിവരുന്നതോടൊപ്പം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ അമ്മയെയും കുഞ്ഞിനെയും സൗജന്യ നിരക്കില്‍ വാഹനത്തില്‍ സൗകര്യപ്രദമായി വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം.
മലയോര മേഖലയിലെ സാധാരണക്കാരായ രോഗികള്‍ക്ക് എന്നും മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്ന താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലാണ് മാതൃയാനം കഴിഞ്ഞ നവംബറില്‍ തുടക്കമിട്ടത്. ഈ പദ്ധതിയുടെ വിജയത്തെത്തുടര്‍ന്നാണ് ഏഷ്യയിലെ തന്നെ കൂടുതല്‍ പ്രസവം നടക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃയാനം തുടങ്ങുന്നത്.