മാതൃഭൂമി ചീഫ് സബ് എഡിറ്ററും കോഴിക്കോട് പ്രസ് ക്ലബ് ട്രഷററുമായിരുന്ന ടി. ഷിനോദ് കുമാര്‍ അന്തരിച്ചു

Spread the love

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററും കോഴിക്കോട് പ്രസ് ക്ലബ് ട്രഷററുമായിരുന്ന പാവങ്ങാട് പുത്തൂര്‍ ക്ഷേത്രത്തിന് സമീപം ‘ഷാമിന്‍’ വീട്ടില്‍ ടി. ഷിനോദ് കുമാര്‍ (52) അന്തരിച്ചു. മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.

എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കെ.യു.ഡബ്ലിയു.ജെ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂര്‍ ദുര്‍ഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

22 വര്‍ഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീര്‍ഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോര്‍ട്ടറായിരുന്നു. കണ്ണൂര്‍ യൂണിറ്റിലും സെന്‍ട്രല്‍ ഡെസ്‌ക്, കോഴിക്കോട് ഡെസ്‌ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ എന്‍.ആര്‍.ഇ. ഡെസ്‌ക് ചീഫ് സബ് എഡിറ്ററാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ആര്‍. രജിമ (അധ്യാപിക, പാലാഴി ഗവ.ജി.എച്ച്‌.എസ്.എസ്.)

മക്കള്‍: പാര്‍വ്വതി, ഗായത്രി.

അച്ഛന്‍: പരേതനായ അമ്ബ്രമോളി കേശവന്‍ നമ്പ്യാര്‍ (എ.കെ.നമ്പ്യാര്‍- മാതൃഭൂമി റിട്ട. സൂപ്പര്‍വൈസര്‍).

അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡര്‍, മാതൃഭൂമി).

സഹോദരിമാര്‍: ടി. ഷീബ, ടി. ഷാമിന്‍.