അമ്പാടിയായി ഗ്രാമങ്ങള്‍… വര്‍ണാഭമായി കോട്ടയം ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍; 1300 ആഘോഷങ്ങളിലായി 3500 സ്ഥലങ്ങളിൽ ശോഭായാത്ര; ഉറിയടി, നിശ്ചല ദൃശ്യം, മയക്കുമരുന്നു ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി, സംഗമം കോട്ടയം രമേശ് ഉദ്ഘാടനം ചെയ്തു
കോട്ടയം: അമ്പാടിയായി നഗര ഗ്രാമങ്ങള്‍, വീഥികള്‍ നിറഞ്ഞു ഉണ്ണിക്കണ്ണന്മാരും ഗോപികമാരും. വര്‍ണാഭമായി ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. ഓടക്കുഴലും മയില്‍പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാര്‍ വീഥികള്‍ കയ്യടക്കിയതോടെ നാട് അമ്പാടിയായി മാറുകയായിരുന്നു.
വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു ആഘോഷങ്ങള്‍. ദുരന്ത ബാധിതരെ അനുരമിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ചു. സ്‌നേഹ നിധി സമര്‍പ്പണവും നടത്തി. ഉറിയടി, നിശ്ചല ദൃശ്യം, മയക്കുമരുന്നു ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.
ജില്ലയില്‍ 1300 ആഘോഷങ്ങളിലായി 3500 സ്ഥലങ്ങളിലാണ് ഇത്തവണ ശോഭായാത്ര നടന്നത്. കോട്ടയം നഗരത്തില്‍ തളിയക്കോട്ട അമ്പലക്കടവ്, മുട്ടമ്പലം, വേളൂര്‍, പറപ്പാടം, കോടിമത തിരുനക്കര തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര സെന്‍ട്രല്‍ ജംങ്ഷനില്‍ സംഗമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാ താരം കോട്ടയം രമേശ് സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. ചങ്ങനാശേരിയില്‍ നടന്ന സംഗമത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി.ആര്‍. സജീവ്, പള്ളിക്കത്തോട്ടില്‍ മേഖല രക്ഷാധികാരി സി.എന്‍ പുരുഷോത്തമന്‍, പാമ്പാടിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. രഞ്ജിത് എന്നിവര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി.
എറ്റുമാനൂര്‍ നഗരത്തില്‍ നടന്ന സംഗമത്തിനു ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.സി. തിരിഷ് കുമാര്‍, വൈക്കം നഗരത്തില്‍ ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണനും, കിടങ്ങൂരില്‍ കെ. കണ്ണന്‍ രാജേഷ് കുമ്മണ്ണൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി. രാമപുരത്തു നടന്ന മഹാശോഭയാത്രകള്‍ക്കു ജില്ലാ ഭഗിനി പ്രമുഖ ഗീത ബിജു, ശ്രീവിദ്യ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പാലായില്‍ നടന്ന മഹാശോഭായാത്രയില്‍ ജില്ലാ ഉപാധ്യക്ഷന്‍ ബിജു കൊല്ലപ്പള്ളി സന്ദേശം നല്‍കി. പൊന്‍കുന്നം നഗരത്തില്‍ ജില്ലാ പ്രസിഡന്റ് ശശിധരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ ജിത്ത്, സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എരുമേലിയില്‍ ജില്ല ജോയിന്റ് സെക്രട്ടറി രാജേഷ് കുമാര്‍, ജില്ലാ സഹഭഗിനി പ്രമുഖ ശ്രീകല പ്രമോദ് , മുണ്ടക്കയത്തു മേഖല സെക്രട്ടറി അജിത് കുമാര്‍, രാജീവ് പാലപ്ര എന്നിവര്‍ നേതൃത്വം നല്‍കി.