മസാജ് പാര്‍ലറുകളിലും സ്പാകളിലും അനാശാസ്യവും ലഹരി വില്‍പ്പനയും ; എറണാകുളത്ത് നടന്ന മിന്നല്‍ പരിശോധനയില്‍ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; മസാജ് പാർലറുകളുടെ മറവിൽ ഹൈടെക്ക് പെൺവാണിഭം തഴച്ച് വളരുന്നു ; മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റുകളിൽ  പലർക്കും ഗുരുതര ലൈംഗീകരോഗങ്ങളെന്നും സൂചന

മസാജ് പാര്‍ലറുകളിലും സ്പാകളിലും അനാശാസ്യവും ലഹരി വില്‍പ്പനയും ; എറണാകുളത്ത് നടന്ന മിന്നല്‍ പരിശോധനയില്‍ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; മസാജ് പാർലറുകളുടെ മറവിൽ ഹൈടെക്ക് പെൺവാണിഭം തഴച്ച് വളരുന്നു ; മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റുകളിൽ പലർക്കും ഗുരുതര ലൈംഗീകരോഗങ്ങളെന്നും സൂചന

കൊച്ചി: മസാജ് പാര്‍ലറുകളിലും സ്പാകളിലും എറണാകുളം സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

ഇവയുടെ ലൈസൻസ് ഹാജരാക്കാത്ത പക്ഷം തുറന്നു പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നു പൊലീസ് അറിയിച്ചു. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 81 സ്ഥാപനങ്ങളിലാണു പൊലീസ് ഊര്‍ജിത പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ കടവന്ത്രയിലെ സ്ഥാപനത്തിലെ ജീവനക്കാരിയില്‍ നിന്നു കഞ്ചാവു പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്തു. മസാജ് പാര്‍ലറുകളും സ്പാകളും കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരിവിപണനവും നടക്കുന്നെന്ന പരാതികള്‍ വ്യാപകമായതോടെയാണു പൊലീസ് പരിശോധനയ്ക്കിറങ്ങിയത്. മസാജ് പാര്‍ലറുകളില്‍ ജോലി നോക്കുന്നവര്‍ക്കു മതിയായ പരിശീലനമോ യോഗ്യതയോ ഇല്ലെന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതികളും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് അടിയന്തര പരിശോധന നടത്തിയതെന്നാണു വിവരം. കൃത്യമായ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കലൂർ ആസ്ഥാനമായുള്ള മസാജ് സെന്ററിൽ വ്യാപക അനാശാസ്യം നടക്കുന്നതായി ജീവനക്കാർ തന്നെ സമ്മതിക്കുന്നു. ഇവർക്ക് സംസ്ഥാന വ്യാപകമായി 25 ലധികം മസാജ് സെന്ററുകളാണുള്ളത്.

ഇവരുടെ പനമ്പള്ളി നഗർ, കോഴിക്കോട് ജില്ലയിലെ തൊണ്ടയാട്, കൊണ്ടോട്ടി, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെ സ്പാകളിൽ മസാജ് ചെയ്യാനെത്തിയ കസ്റ്റമേഴ്സിന് സ്വകാര്യഭാഗങ്ങളിൽ ചെറിച്ചിൽ ഉണ്ടാകുകയും, ചികിൽസ തേടിയ ഇവർക്ക് ഗുരുതര ലൈംഗീക രോഗമെന്ന് കണ്ടെത്തിയതായും , ഇവർ മസാജ് സെന്ററുകളിലെത്തി ബഹളം വെച്ചെന്നും ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു.

ഇതോടെ ഇവിടെ ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകൾക്ക് ഗുരുതരമായ ലൈംഗീക രോഗങ്ങൾ ഉണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നത്

മസാജ് സെന്ററുകളിൽ ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകൾക്ക് ആരോഗ്യ പരിശോധനയില്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്

അനധികൃത സ്ഥാപനങ്ങള്‍ പൂട്ടിക്കാനും യോഗ്യതയില്ലാത്ത ജീവനക്കാരെ വച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കാനുമാണു പൊലീസിന്റെ നീക്കം. ഇത്തരം കേന്ദ്രങ്ങളില്‍ ലഹരി ഉപയോഗവും അനാശാസ്യവും ഗുണ്ടാപ്രവര്‍ത്തനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ തുടര്‍ റെയ്ഡുകള്‍ നടത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.