video
play-sharp-fill
മാസ്കുകളും കയ്യുറകളും കുടിവെള്ളവുമായി ക്രൈസ്തവ എഴുത്തുപുര

മാസ്കുകളും കയ്യുറകളും കുടിവെള്ളവുമായി ക്രൈസ്തവ എഴുത്തുപുര

സ്വന്തം ലേഖകൻ

കോട്ടയം : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർന്റെയും , സാമൂഹ്യ സേവനവിഭാഗമായ ശ്രദ്ധയുടെയും പിന്തുണയോടുകൂടി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 13 ദിവസങ്ങളിലായി കോട്ടയം പട്ടണത്തിലും പായിപ്പാട്, ളായിക്കാട് തുടങ്ങിയ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ക്രമസമാധാന പാലകർക്കും മറ്റു ഉദ്യോഗസ്ഥർക്കും കുടിവെള്ളം കയ്യുറകൾ, മാസ്കുകൾ, ബിസ്‌ക്കറ്റുകൾ, ശീതളപാനീയങ്ങൾ എന്നിവ വിതരണം ചെയ്തു.

നാഗമ്പടത്തും പരിസരപ്രദേശങ്ങളിലുള്ളവർക്കും ജനറൽ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്കും ദിവസവും 200 ഉച്ചഭക്ഷണവും കുടിവെള്ളവും നൽകി. വൈസ് പ്രെഡിഡന്റ് പാസ്റ്റർ ഡേവിസ് പി ജെ യുടെ ഭവനത്തിൽ ഭാര്യയുടെ നേതൃത്വത്തിൽ വൃത്തിയോടും വെടിപ്പോടും കൂടി സ്വന്തമായി തയ്യാറാക്കുന്ന ഭക്ഷണപ്പൊതികളാണിവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തനങ്ങൾ കോട്ടയത്തും അതിർത്തി പ്രദേശങ്ങളിലും തുടരും . കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിനും ആവശ്യമായ ഗ്ലൗസ് , മാസ്ക് , കുടിവെള്ളം , എന്നിവയും വിതരണം ചെയ്തു.

ക്രൈസ്തവ എഴുത്തുപുരയുടെ ഈ പ്രവർത്തനങ്ങൾക്ക് കോട്ടയംഫയർ ആൻഡ് റെസ്ക്യൂ ടീം അഭിനന്ദനങ്ങൾ അറിയിച്ചു. കോട്ടയം വൈസ് പ്രസിഡന്റ് പാസ്റ്റർ : ഡേവിസ് , സെക്രട്ടറി : അജി ജയ്സൺ, എക്സിക്യൂട്ടീവ് മെമ്പർ സുബിൻ കെ ബെന്നി എന്നിവർ നേതൃത്വം നൽകി.