ഫെയ്‌സ്ബുക്കിലെ സിപിഎം സൈബർ പോരാളി: നാട്ടുകാർക്ക് മുഴുവൻ ഫെയ്‌സ്ബുക്കിലൂടെ സൗജന്യ ഉപദേശം; അർദ്ധ നഗ്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറയുന്ന മോഡൽ രശ്മിനായർ ലോക്ക് ഡൗൺ ലംഘിച്ചു; തടഞ്ഞ ആരോഗ്യ പ്രവർത്തകന് അസഭ്യ വർഷം
എ.കെ ജനാർദനൻ
കൊല്ലം: ഫെയ്‌സ്ബുക്കിലെ സിപിഎം സൈബർ പോരാളിയും, പ്ലേബോയ് മോഡൽ എന്ന പേരിൽ സ്വന്തം നഗ്നചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വിൽക്കുകയും ചെയ്യുന്ന വിവാദ മോഡൽ രശ്മി നായർ ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് യാത്ര ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ച രശ്മിയെയും ഭർത്താവ് രാഹുൽ പശുപാലനെയും ആരോഗ്യ പ്രവർത്തകർ തടഞ്ഞതിനെച്ചൊല്ലി തർക്കവും രൂക്ഷമായി. തുടർന്നു പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.
ബുധനാഴ്ച ഉച്ചയോടെ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. ടൗണിലേക്ക് പോകാൻ എത്തിയതായിരുന്നു രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും. വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവിൽ പൊലീസും ആരോഗ്യവകുപ്പും വാഹനം തടഞ്ഞ് നിർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവർ എറണാകുളത്ത് സ്ഥിരതാമസക്കാരാണ്. നിങ്ങൾ എറണാകുളത്തുനിന്ന് വരുകയാണെങ്കിൽ ക്വാറന്റെനിൽ പോകണം എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. മാസ്‌കോ മറ്റ് മുൻകരുതലുകളോ എടുക്കൊതെയായിരുന്നു യാത്ര എന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതേതുടർന്നാണ് തർക്കം ഉണ്ടായത്.
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗത്തെ വിളിച്ച് രശ്മിയും ഭർത്താവും ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയശേഷം പൊലീസ് ഇവരെ വിട്ടയച്ചു.
എന്നാൽ, ആരോഗ്യ പ്രവർത്തകനായ ഹെൽത്ത് ഇൻസ്‌പെക്ടർ തന്നെ എടീ എന്നു വിളിച്ചതാണ് പ്രശ്‌നമെന്നു രശ്മി നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തന്നെ അപമാനിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.
ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ അർദ്ധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന മോഡലാണ് രശ്മി നായർ. ഇവരുടെ നഗ്നചിത്രങ്ങൾ പണം കൊടുത്ത് ഇന്റർനെറ്റിൽ കാണാൻ സാധിക്കും. നേരത്തെ രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും പെൺവാണിഭക്കേസിൽ അറസ്റ്റിലായിരുന്നു. ഇതേ തുടർന്നു ഇവർ പ്രതിയായ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.