മാസ്‌കുകൾക്ക് അമിത വില ഈടാക്കിയ സ്ഥാപനങ്ങളിൽ പരിശോധന:  തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: മാസ്‌കുകൾക്കു അമിത വേഗ ഈടാക്കിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചു. കോട്ടയം നഗരത്തിൽ എം.ഡി കൊമേഷ്യൽ സെന്ററിലും, ജില്ലയിലെ വിവിധ മെഡിക്കൽ സ്‌റ്റോറുകളിലും വിവിധ ആരോഗ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് നഗരത്തിലെ വിവിധ മെഡിക്കൽ സ്‌റ്റോറുകളിൽ എത്തി മാസ്‌കുകൾ വാങ്ങിയത്. മൂന്നു രൂപ മാത്രം വിലയുള്ള മാസ്‌കുകൾക്കു മുപ്പത് രൂപ വരെയാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് തേർഡ് ഐ ന്യൂസ് ലൈവ് നഗരത്തിലെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും മാസ്‌ക് വാങ്ങിയത്. നഗരത്തിലെ പത്തു മെഡിക്കൽ സ്റ്റോറുകളിൽ എത്തിയാണ് തേർഡ് ഐ ന്യൂസ് സംഘം മാസ്‌ക് വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു രൂപ മുതൽ മുപ്പത് രൂപവരെയാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിൽ നിന്നും മെഡിക്കൽ സ്റ്റോർ അധികൃതർ വാങ്ങിയത്. ഈ സാഹചര്യത്തിൽ ഇത് അടക്കമുള്ള തെളിവുകൾ ശേഖരിച്ചു, ബില്ലും മാസ്‌കിന്റെ ചിത്രവും സഹിതമാണ് തേർഡ് ഐ വാർത്ത പുറത്തു വിട്ടത്. ഈ വാർത്ത ശ്രദ്ധയിൽ പെട്ട  ജില്ലാ കളക്ടർ പി.കെ സുധീർബാബു അടിയന്തിര പരിശോധനയ്ക്കു നിർദേശം നൽകുകയായിരുന്നു.

എ.ഡി.എമ്മിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ ആശുപത്രി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ബസേലിയസ് കോളേജിനു സമീപം എംഡി കൊമേഷ്യൽ സെന്ററിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെയാണ് പ്രധാനമായും പരിശോധന നടത്തിയത്. മാസ്‌കുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോ, അമിത വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.