പൊലീസുകാർക്ക് മാസ്കും , സാനിറ്റൈസറും, വെള്ളവും വിതരണം ചെയ്ത് സിക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും മാസ്കും , സാനിറ്റൈസറും , കുടിവെള്ളവും വിതരണം ചെയ്ത് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (സിക്കി).

ജില്ലയിലെ നിരത്തുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക്‌ മൂവായിരം മാസ്ക്കും , ആയിരം വീതം സാനിറ്റൈസറും , വെള്ളവുമാണ് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ജില്ലയിൽ ആദ്യമായാണ് മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും സാധനങ്ങളും വിതരണം ചെയ്യുന്നതെന്ന് എസ്.പി അഭിപ്രായപ്പെട്ടു.

സിക്കി ഭാരവാഹികളിൽ നിന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഏറ്റുവാങ്ങി. ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവ കൈമാറിയത്.

സിക്കി ഭാരവാഹികളായ പ്രസിഡൻ്റ് വിൽസൺ ജേക്കബ് , സെക്രട്ടറി ജോജോ കുര്യൻ ,ട്രഷറർ ഷാജൻ ജോൺ , വൈസ് പ്രസിഡൻ്റ് ടി.ശശികുമാർ എന്നിവരിൽ നിന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, അഡീഷണൽ എസ്.പി ഡോ.എ നസീം , നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.പാർത്ഥസാരഥി പിള്ള , ചിങ്ങവനം എസ്. ഐ ടോം മാത്യു എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.