മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ സജീവമാകുന്നു ;  സംഘങ്ങൾക്ക് ഒത്താശ നൽകി പൊലീസും ഗുണ്ടാ നേതാക്കളും

Spread the love

കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു.  പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കല്‍ പൊലീസിന്റെയും ഒത്താശയോടെയാണ്  മസാജ് പാര്‍ലരറിന്റെ മറവിൽ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ആരോപണം.

video
play-sharp-fill

കൊച്ചി നഗരത്തിലെ  ഹൃദയ ഭാഗങ്ങളായ കലൂര്‍, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. മസ്സാജ് സെന്ററുകളിൽ വരുന്ന   പുരുഷന്മാര്‍ക്ക് മസ്സാജ് ചെയ്യാനായി സ്ത്രീകളെയാണ് നല്‍കുന്നത്. 30 മിനിറ്റിന് 1500 രൂപയും 1 മണിക്കൂറിന് 3000 രൂപയുമാണ് ഇതിനായി ഈടാക്കുന്നത്. പെണ്‍വാണിഭ സംഘങ്ങള്‍ കോളേജുകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയാണ് മസാജിങ്ങിനായി എത്തിക്കുന്നത്.

ഈ മസ്സാജ് സ്ഥാപനങ്ങളുടെ  നടത്തിപ്പുകാര്‍ക്ക് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ട്.കൂടാതെ ഇവിടെ എത്തുന്ന ഇടപാടുകാരില്‍ പലരും ഉന്നത പൊലീസ് ഉദ്യേഗസ്ഥരടക്കമുള്ളവരാണ്. നഗര മധ്യത്തില്‍ പരസ്യമായി പെണ്‍വാണിഭം നടത്തിയിട്ടും ഇത്തരക്കാരെ പിടികൂടാന്‍ പൊലീസ് യാതൊരു നടപടിക്കും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group