video
play-sharp-fill

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച : ജ്വല്ലറി ഉടമ കീഴടങ്ങി;

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച : ജ്വല്ലറി ഉടമ കീഴടങ്ങി;

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ചന്ദ്രനഗർ, മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസ്സിൽ മോഷണ മുതലുകൾ വാങ്ങിയ ജ്വല്ലറി ഉടമ കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. മഹാരാഷ്ട്ര , സത്താറ സ്വദേശിയും, ജ്വല്ലറി ഉടമയുമായ രാഹുൽ ജലിന്ദാർ ഗാഡ് ഖെ വ :37 ആണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്.

കസബ ഇൻസ്പെക്ടർ രാജീവ് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും ഈ മാസം ഇരുപത്തി അഞ്ചാം തിയ്യതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു കിട്ടിയിട്ടുള്ളതുമാണ്. പ്രതിയെ മഹാരാഷ്ട്രയിൽ കൊണ്ടുപോയി തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ അറസ്റ്റു ചെയ്ത മുഖ്യ പ്രതി നിഖിൽ അശോക് ജോഷിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്രയിൽ ചെന്ന സമയം രാഹുൽ ഒളിവിൽ പോവുകയായിരുന്നു.

കവർച്ച നടത്തിയ ഏഴരക്കിലോ സ്വർണ്ണ ത്തിൽ 2.436 ഗ്രാം സ്വർണ്ണം അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ബാക്കി മുതലുകൾ കണ്ടടുക്കുന്നതിനായുള്ള നടപടികൾ ഊർജിത മാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 24 നാണ് പ്രതി നിഖിൽ അശോക് ജോഷി മരുതറോഡ് സഹകരണ ബാങ്ക് കവർച്ച നടത്തിയത്.

ഒന്നാം പ്രതി നിഖിൽ നിലവിൽ മലമ്പുഴ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. രാഹുലിനെയും കൊണ്ട് അന്വേഷണ സംഘം ഉടൻ തന്നെ മഹാരാഷ്ട്രയിലേക്ക് തിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് അറിയിച്ചു.