മാർത്തോമ്മാ യുവജനസഖ്യം പൊന്നുവിന്റെ വീട് സന്ദർശിച്ചു : കുടുംബവും ദേശസമിതിയും നടത്തിവരുന്ന പ്രതിഷേധ കൂട്ടായ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
പത്തനംതിട്ട : മാർത്തോമ്മാ യുവജന സഖ്യം സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വനപാലകരുടെ കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീ. പി പി മത്തായിയുടെ (പൊന്നൂസ്) ഭവനം സന്ദർശിച്ച്, കുടുംബവും കട്ടച്ചിറ – കുടപ്പന ദേശ സമിതിയും നടത്തിവരുന്ന പ്രതിഷേധ കൂട്ടായ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട ഒരു സഭംവമായി കാണാൻ കഴിയുന്ന ഒന്നല്ല. വനസാമിപ്യം ഉള്ള പ്രദേശങ്ങളിൽ വന – വന്യജീവി സംരക്ഷണം എന്ന പേരിൽ വനപാലകർ കാണിക്കുന്ന ജനദ്രോഹ നടപടികൾ സർക്കാർ കണ്ടില്ല എന്ന് നടിക്കുന്നത് തീർത്തും അപലപിനീയമാണ്. ഈ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ സർക്കാർ തയ്യറാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ സംവിധാനങ്ങളുടെ നിലവിലെ ഈ മെല്ലെപ്പോക്ക് മത്തായിയുടെ കുടുംബത്തോടും മ്യതശരിരത്തോടും കാണിക്കുന്ന അനീതി ആണ് എന്ന് മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ജോൺ മാത്യു സി. പ്രതിക്ഷേധ കുട്ടായ്മയിൽ അറിയിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടത്തുകയും സിബിഐ അടക്കമുള്ള ഇതര ഏജൻസിയുടെയോ ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടു .
മാർത്തോമ്മാ യുവജനസഖ്യം സോഷ്യൽ ആക്ഷൻ ഫോറം കമ്മിറ്റി ചെയർമാൻ റവ.ഷെറിൻ ടോം മാത്യൂസ് കേന്ദ്ര വൈസ് പ്രസിഡന്റ് ചെറിയാൻ സി ,ട്രഷറർ റിനു രാജ് ,അസിസ്റ്റന്റ് സെക്രട്ടറി റവ.പ്രിൻസ് ആർ
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി എം ഡാനിയേൽ ,ജിതിൻ പെരുനാട് ,ജോയൽ മാത്യു തോമസ് റാന്നി-നിലക്കൽ ഭദ്രാസന യുവജനസഖ്യം ഭാരവാഹികളായ റെവ .സിബിൻ ഡി വർഗീസ് ,റെവ. സന്തോഷ് തോമസ് ,റിജോ തോപ്പിൽ മുൻ കേന്ദ്ര വൈസ് പ്രസിഡന്റ് അഡ്വ .സിബി താഴതില്ലത്ത് എന്നിവർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.മാർത്തോമാ യുവജന സഖ്യം സോഷ്യൽ ആക്ഷൻ ഫോറം സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു .