video
play-sharp-fill

കതിർ മണ്ഡപത്തിൽ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു: അന്തം വിട്ട് വരനും ബന്ധുക്കളും : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

കതിർ മണ്ഡപത്തിൽ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു: അന്തം വിട്ട് വരനും ബന്ധുക്കളും : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: വിവാഹത്തിനായി കതിർമണ്ഡപത്തിൽ വച്ച് വരൻ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു. താലി വധു തട്ടിയെറിഞ്ഞതോടെ എല്ലാവരും പകച്ച് നിന്നപ്പോൾ തന്നെ വരൻ കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു.

 

പെൺകുട്ടി താലി തട്ടിമാറ്റിയെങ്കിലും വധുവിനെ അനുനയിപ്പിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. പന്തളത്താണ് വിവാഹവേദിയിൽ ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മണ്ഡപത്തിൽ വച്ച് തന്നെ വധു താലി തട്ടിയെറിയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലയാതോടെ ഇതിനെപ്പറ്റിയുള്ള ചർച്ചകളും ഇതിനോടകം തന്നെ വിവിധ വാട്‌സ്ആപ്പ് , ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ സജീവമായിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി നടത്തുന്ന വിവാഹം ഇത്രയും എത്തിച്ചിട്ട് അവസാന നിമിഷം വധു ഇങ്ങനെ പ്രതികരിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നാണോ ഒരു വിഭാഗം പറയുന്നത്. എന്നാൽ താലി അണിയുന്നതിന് തൊട്ടുമുൻപെങ്കിലും പെൺകുട്ടി ഇത്തരത്തിൽ പ്രതികരിച്ചത് ആ യുവാവിനോട് ചെയ്ത എറ്റവും വലിയ നന്മയാണെന്നും ഇപ്പോഴായിരിക്കാം അവൾക്ക് പ്രതികരിക്കാൻ ഒരു സാഹചര്യം ഉണ്ടായത് എന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്.

അതേസമയം വിവാഹ നിശ്ചയത്തിന് ശേഷം മുതൽ വിവാഹം വരെയുള്ള സമയങ്ങളിൽ എപ്പോഴെങ്കിലും പെൺകുട്ടിയ്ക്ക് തന്റെ എതിർപ്പ് യുവാവിനെ അറിയിക്കാമായിരുന്നു എന്നുമുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

അതേസമയം വീഡിയോ ക്ലിപ്പ് മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളൂ.സംഭവത്തിന്റെ നിജസ്ഥിതി എന്തെന്ന് വെള്ളിപ്പെടുത്താൻ ഇരുവരുടെയും മാതാപിതാക്കളും കുടുബാംഗങ്ങളും രംഗത്ത് വന്നിട്ടില്ല

Tags :